< Back
UAE
അരോമ കൂട്ടായ്മയുടെ ഇരുപതാം   വാർഷികാഘോഷം ഇന്ന്  ദുബൈയിൽ
UAE

'അരോമ' കൂട്ടായ്മയുടെ ഇരുപതാം വാർഷികാഘോഷം ഇന്ന് ദുബൈയിൽ

Web Desk
|
5 Feb 2023 10:25 AM IST

അർഹരായ ഒമ്പത് പേർക്ക് വീട് നിർമിച്ച് നൽകും

യു.എ.ഇയിലെ ആലുവ സ്വദേശികളുടെ കൂട്ടായ്മ അരോമയുടെ ഇരുപതാം വാർഷികാഘോഷം ഇന്ന് ദുബൈയിൽ നടക്കും. ആഘോഷങ്ങളുടെ ഭാഗമായി ഒമ്പത് കുടുംബങ്ങൾക്ക് വീടൊരുക്കുമെന്നും സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഇന്ന് വൈകിട്ട് ദുബൈ റാശിദ് ഓഡിറ്റോറിയത്തിലാണ് ആഘോഷം നടക്കുക. ഒമ്പത് പേർക്ക് വീടൊരുക്കുന്ന പദ്ധതിക്കായി 20 സെന്റ് സ്ഥലം നാട്ടിൽ വാങ്ങിയിട്ടുണ്ടെന്ന് അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു. എല്ലാ സൗകര്യങ്ങളോടും കൂടിയ ഒമ്പത് ഫ്‌ളാറ്റുകൾ നിർമ്മിക്കാനാണ് പദ്ധതി.

വാർഷികാഘോഷം എം.എൽ.എ ഉദ്ഘാടനം ചെയ്യും. സിനിമാതാരം നിവിൻപോളി മുഖ്യാതിഥിയാകും. അരോമ പ്രസിഡന്റ് സിദ്ധീഖ് മുഹമ്മദ് അധ്യക്ഷത വഹിക്കും. ഗാനമേള, സ്‌കിറ്റ്, നൃത്തപരിപാടികൾ എന്നിവയും അരങ്ങേറും. പ്രസിഡന്റ് സിദ്ധീഖ് മുഹമ്മദ്, ജനറൽ സെക്രട്ടറി നാദിർഷാ അലി അക്ബർ, ജനറൽ കൺവീനർ ഷിഹാബ് മുഹമ്മദ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Similar Posts