< Back
UAE
28 million taxi users in Ajman, with a growth of 6.66% during 2025
UAE

2.8 കോടി യാത്രക്കാർ!; അജ്മാനിൽ ടാക്സി ഉപയോക്താക്കൾ വർധിക്കുന്നു

Web Desk
|
3 Feb 2026 5:03 PM IST

2024നെ അപേക്ഷിച്ച് 6.6% വളർച്ച

ദുബൈ: അജ്മാനിൽ ടാക്സി ഉപയോ​ഗിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞവർഷം മാത്രം 2.8 കോടി യാത്രക്കാരാണ് ടാക്സികൾ ഉപയോ​ഗപ്പെടുത്തിയത്. 2024നെ അപേക്ഷിച്ച് ഉപയോക്താക്കളുടെ എണ്ണത്തിൽ 6.6% വളർച്ചയാണുണ്ടായത്. ഗതാഗത സംവിധാനം വികസിപ്പിക്കുന്നതിനും സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള അതോറിറ്റിയുടെ നിരന്തരമായ പരിശ്രമങ്ങളുടെ ഫലമാണ് ഈ വളർച്ചയെന്ന് പബ്ലിക് ട്രാൻസ്‌പോർട്ട് ആന്റ് ലൈസൻസിങ് ഏജൻസി എക്സിക്യൂട്ടീവ് ഡയറക്ടർ എഞ്ചി.സമി അലി അൽ ജല്ലാഫ് പറഞ്ഞു.

യാത്രക്കാരുടെ സുരക്ഷയും സൗകര്യവും മുൻനിർത്തി അത്യാധുനിക സംവിധാനങ്ങളാണ് അജ്മാനിലെ ടാക്സി ഫ്ലീറ്റുകളിൽ ഒരുക്കിയിരിക്കുന്നത്. വാഹനങ്ങളുടെ സഞ്ചാരം കൃത്യമായി നിരീക്ഷിക്കാനുള്ള തത്സമയ ട്രാക്കിങ് സംവിധാനം, നിരീക്ഷണ ക്യാമറകൾ,‌ ഡിജിറ്റൽ പേയ്‌മെന്റ് ഓപ്ഷനുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകൾക്കും എളുപ്പത്തിൽ ടാക്സി ബുക്ക് ചെയ്യുന്നതിനായി വിവിധ പ്ലാറ്റ്ഫോമുകളും അതോറിറ്റി ലഭ്യമാക്കിയിട്ടുണ്ട്. വിശ്വസനീയവും സുരക്ഷിതവുമായ യാത്രാസൗകര്യം 24 മണിക്കൂറും ഉറപ്പാക്കാൻ ഈ പരിഷ്കാരങ്ങൾ സഹായിച്ചതായും അധികൃതർ വ്യക്തമാക്കി.

Similar Posts