< Back
UAE

UAE
കിർഗിസ്താനിലേക്ക് പോയ മലയാളി മെഡിക്കൽ വിദ്യാർഥികളടക്കം 28 പേർ ഷാർജ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നു
|21 Nov 2025 2:35 PM IST
15 പേർ മലയാളികൾ
ഷാർജ: ഇന്ത്യയിൽ നിന്ന് കിർഗിസ്താനിലേക്ക് പോയ മെഡിക്കൽ വിദ്യാർഥികളടക്കം 28 പേർ ഷാർജ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നു. ഇവരിൽ 15 പേർ മലയാളികളാണ്. ബുധനാഴ്ച രാത്രി പുറപ്പെട്ടവർ ഒരു ദിവസത്തിലേറെയായി യുഎഇ എയർപോർട്ടുകളിൽ കുടുങ്ങിക്കിടക്കുകയാണ്.
കൊച്ചി, ബംഗളൂരു എന്നിവിടങ്ങളിൽ നിന്ന് എയർ അറേബ്യയിൽ പുറപ്പെട്ടവരാണ് ദുരിതത്തിലായത്. മൂടൽമഞ്ഞ് കാരണം ഇവരെ ആദ്യം ദുബൈ വിമാനത്താവളത്തിൽ ഇറക്കി. 12 മണിക്കൂറിന് ശേഷം ഷാർജയിലേക്ക് കൊണ്ടുപോയി. 16 മണിക്കൂറിലേറെയായി ഷാർജ വിമാനത്താവളത്തിൽ കഴിയുന്ന ഇവർക്ക് ഭക്ഷണമോ താമസമോ ലഭ്യമാക്കിയിട്ടില്ലെന്നാണ് പരാതി.