< Back
UAE
എക്‌സ്‌പോക്കായി പൊതുഗതാഗത സംവിധാനങ്ങള്‍   പ്രയോജനപ്പെടുത്തിയത് 37 ദശലക്ഷമാളുകള്‍
UAE

എക്‌സ്‌പോക്കായി പൊതുഗതാഗത സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തിയത് 37 ദശലക്ഷമാളുകള്‍

Web Desk
|
4 April 2022 4:39 PM IST

ആറ് മാസം നീണ്ടുനിന്ന ദുബൈ വേള്‍ഡ് എക്‌സ്‌പോക്ക് മൊത്തം 37 ദശലക്ഷം ജനങ്ങള്‍ പൊതുഗതാഗത സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തിയതായി ദുബൈ ആര്‍.ടി.എയുടെ വെളിപ്പെടുത്തല്‍.

വാരാന്ത്യങ്ങളില്‍ സമയം അധികരിപ്പിച്ചും എക്‌സ്‌പോയുടെ അവസാനദിവസം 24 മണിക്കൂറും തുടര്‍ച്ചയായി സര്‍വിസ് നടത്തിയ ദുബൈ മെട്രോയില്‍ 8.7 ദശലക്ഷം പേരാണ് യാത്ര ചെയ്തത്.





15.5 ദശലക്ഷം ജനങ്ങള്‍ ആര്‍.ടി.എ ഒരുക്കിയ പൊതുബസുകള്‍ പ്രയോജനപ്പെടുത്തി. 11 ദശലക്ഷം പേര്‍ എക്‌സ്‌പോ നഗരിയിലെ പാര്‍ക്കിങ് സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിയതായും ആര്‍.ടി.എയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

Similar Posts