< Back
UAE

UAE
ദുബൈയില്‍ പെരുന്നാളിനോടനുബന്ധിച്ച് നാല് അവധി ദിവസങ്ങളിലും സൗജന്യ പാര്‍ക്കിങ്
|6 July 2022 8:19 PM IST
ദുബൈയില്‍ പെരുന്നാള്‍ അവധി ദിവസങ്ങളില്‍ പണമടച്ചുള്ള പൊതു പാര്‍ക്കിങ് സൗകര്യങ്ങള്‍ സൗജന്യമായി ഉപയോഗിക്കാമെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ) അറിയിച്ചു.
ജൂലൈ 8 വെള്ളിയാഴ്ച മുതല്‍ ജൂലൈ 11 തിങ്കളാഴ്ച വരെ നാലുദിവസമാണ് ദുബൈയില്‍ പെരന്നാള്‍ അവധി ലഭിക്കുക. അത്രയും ദിവസം പൊതു പാര്‍ക്കിങ് സൗജന്യമായിരിക്കും. എന്നാല്‍ മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് ടെര്‍മിനലുകളില്‍ പണമടച്ചു തന്നെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടിവരും.
യു.എ.യിലെ വിവിധ എമിറേറ്റുകളില്‍ എല്ലാ പൊതുഅവധി ദിവസങ്ങളിലും പൊതു പാര്‍ക്കിങ് സൗകര്യം സൗജന്യമായി നല്‍കാറുണ്ട്.