< Back
UAE

UAE
പാം ജുമൈറയിൽ 71 നില താമസ സമുച്ചയം; കോമോ ടവർ പ്രഖ്യാപിച്ച് നഖീൽ
|5 May 2023 7:19 AM IST
കെട്ടിടത്തിന് 300 മീറ്റർ ഉയരമുണ്ടാകും
ദുബൈയിലെ കൃത്രിമ ദ്വീപായ പാം ജുമൈറയിൽ 71 നിലയുള്ള താമസ സമുച്ചയം വരുന്നു. പ്രമുഖ പ്രോപ്പർട്ടി വികസന കമ്പനിയായ നഖീലാണ് കോമോ റെസിഡന്റ് ടവർ എന്ന പേരിൽ പുതിയ പദ്ധതി പ്രഖ്യാപിച്ചത്.
300 മീറ്റർ ഉയരമുള്ള ടവറാണ് നിർമിക്കുക. ആഢംബര സൗകര്യമുള്ള താമസയിടങ്ങളാണ് കോമോ ടവറിൽ ഒരുക്കുക. പാം ജുമൈറയുടെ സ്‌കൈലൈൻ കാഴ്ചയെ തന്നെ മാറ്റി മറിക്കുന്നതാകും പുതിയ പദ്ധതിയെന്ന് നഖീൽ അധികൃതർ പറഞ്ഞു.