< Back
UAE

UAE
ദുബൈയിലെ ഖിസൈസ് വ്യവസായ മേഖലയില്‍ തീപിടിത്തം
|8 April 2022 5:09 PM IST
ദുബൈ നഗരത്തിലെ വ്യവസായ മേഖലയിലുണ്ടായ തീപിടിത്തത്തില്‍ വാഹനങ്ങള്‍ കത്തിനശിച്ചു. ഇന്ന് രാവിലെ ഖിസൈസ് ഇന്‍ഡസ്ട്രിയല്‍ ഏരിയ വണ്ണിലെ പാര്‍ക്കിങ് കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. നിര്‍ത്തിയിട്ട നിരവധി കാറുകളാണ് കത്തി നശിച്ചത്.
സംഭവസ്ഥലത്തുനിന്ന് വലിയ അളവില്‍ കറുത്ത പുക ഉയര്‍ന്നിരുന്നു. രാവിലെ പത്തിനുണ്ടായ അഗ്‌നിബാധ നിമിഷങ്ങള്‍ക്കകം തന്നെ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞതായി സിവില്‍ ഡിഫന്‍സ് വിഭാഗം അറിയിച്ചു. അപകടത്തില്‍ ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല. ഖിസൈസില്‍ നിന്നും റാശിദിയയില്‍ നിന്നുമെത്തിയ അഗ്‌നിശമന സേനയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. നിരവധി വ്യവസായ സ്ഥാപനങ്ങളും സേവന കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്.