< Back
UAE
A huge fire broke out in a shopping mall in Ras Al Khaimah
UAE

റാസൽഖൈമയിൽ ഷോപ്പിങ്​ മാളിൽ വൻ തീപിടിത്തം

Web Desk
|
25 April 2023 12:59 AM IST

നിരവധി മലയാളികളുടെ സ്ഥാപനങ്ങൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്​.

റാസൽഖൈമയിൽ ഷോപ്പിങ്​ മാളിൽ വൻ തീപിടിത്തം. തിങ്കളാഴ്ച രാത്രി ദഹാൻ ഫൈസൽ സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന എമിറേറ്റ്സ് മാർക്കറ്റിലാണ്​ തീപിടിത്തമുണ്ടായത്​. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.

ഇറാൻ പൗരന്‍റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നതാണ് എമിറേറ്റസ്‌ മാർക്കറ്റ്. ഭക്ഷണ സാധനങ്ങൾ തുണി, പ്ലാസ്റ്റിക്, പാത്രങ്ങൾ തുടങ്ങി ഒട്ടുമിക്ക സാധനങ്ങളും ലഭിക്കുന്ന വൻകിട മാർക്കറ്റാണിത്.

സംഭവമറിഞ്ഞയുടൻ പൊലീസും അഗ്നിശമന വിഭാഗവും സ്ഥലത്തെത്തിയിരുന്നു. മണിക്കൂറുകളെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. നിരവധി മലയാളികളുടെ സ്ഥാപനങ്ങൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്​.

ഇതേ തുടർന്ന്​ മുഹമ്മദ്​ ബിൻ സാലിം റോഡിലെ ഗതാഗതം തിരിച്ചുവിട്ടതായി റാസൽഖൈമ പൊലീസ്​ അറിയിച്ചു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. കിലോമീറ്ററുകൾ അകലെ​ വരെ തീയും പുകയും ദൃശ്യമായിരുന്നു.

Similar Posts