< Back
UAE
ജബൽ ജെയ്സ് മലമുകളിൽ നിന്ന് വീണ് മലയാളി മരിച്ചു
UAE

ജബൽ ജെയ്സ് മലമുകളിൽ നിന്ന് വീണ് മലയാളി മരിച്ചു

Web Desk
|
4 Dec 2024 10:50 PM IST

കണ്ണൂർ തോട്ടട വട്ടക്കുളം സ്വദേശി മൈത്തിലി സദനത്തിൽ സായന്ത് മധുമ്മലാണ് മരിച്ചത്

റാസൽഖൈമ: വിനോദത്തിനായി റാസൽഖൈമയിലെ ജബൽ ജെയ്സിലെത്തിയ മലയാളി യുവാവ് അപകടത്തിൽ മരിച്ചു. കണ്ണൂർ തോട്ടട വട്ടക്കുളം സ്വദേശി മൈത്തിലി സദനത്തിൽ സായന്ത് മധുമ്മലിനെയാണ് (32) മരിച്ച നിലയിൽ കണ്ടെത്തിയത്.

പൊതുഅവധിദിനമായ തിങ്കളാഴ്ച പുലർച്ചെ കൂട്ടുകാർക്കൊപ്പം മലയിലെത്തിയതായിരുന്നു. ഒപ്പമുണ്ടായ സായന്തിനെ പെട്ടന്ന് കാണാത്തതിനെ തുടർന്ന് കൂട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഫോട്ടോയെടുക്കുന്നതിനിടയിൽ അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം.

ദുബൈയിലെ ഓട്ടോ ഗാരേജ് ജീവനക്കാരനാണ് സായന്ത്. രമേശനും സത്യയുമാണ് മാതാപിതാക്കൾ. ഭാര്യ: അനുശ്രീ. സോണിമ സഹോദരിയാണ്. നടപടികൾ പൂർത്തിയാക്കി മൃതദേഹം ബുധനാഴ്ച്ച രാത്രി ഷാർജയിൽ നിന്നുള്ള കണ്ണൂർ വിമാനത്തിൽ നാട്ടിലെത്തിക്കുമെന്ന് സാമൂഹിക പ്രവർത്തകൻ പുഷ്പൻ ഗോവിന്ദൻ അറിയിച്ചു.

Related Tags :
Similar Posts