< Back
UAE

UAE
ലുലുവിൽനിന്ന് ഒന്നര കോടി തട്ടി മുങ്ങിയ മലയാളി അറസ്റ്റിൽ
|5 April 2024 1:40 AM IST
15 വർഷമായി നിയാസ് ലുലു ഗ്രൂപ്പിൽ ജോലി ചെയ്ത് വരികയായിരുന്നു
യു.എ.ഇ: ലുലു ഗ്രൂപ്പിൽ നിന്നും ഒന്നര കോടിയോളം രൂപ അപഹരിച്ചു മുങ്ങിയ മലയാളിയെ അബുദബി പോലീസ് പിടികൂടി. കണ്ണൂർ സ്വദേശി മുഹമ്മദ് നിയാസ് ആണ് പിടിയിലായത്. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ് ക്യാഷ് ഓഫീസ് ഇൻ ചാർജായി ജോലി ചെയ്തു വരികയായിരുന്നു ഇയാൾ. ലുലു ഗ്രൂപ്പ് അബുദാബി പൊലീസിൽ നൽകിയ പരാതിയിലാണ് നടപടി. നിയാസ് കഴിഞ്ഞ 15 വർഷമായി ലുലു ഗ്രൂപ്പിലാണ് ജോലി ചെയ്തിരുന്നത്.