< Back
UAE

UAE
നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; മലയാളി വിദ്യാർഥി റാസൽഖൈമയിൽ മരിച്ചു
|5 Dec 2024 10:05 PM IST
അജ്മാനിൽ പഠിക്കുന്ന കണ്ണൂർ ഇരിട്ടി സ്വദേശിയായ 12 വയസുകാരനാണ് മരിച്ചത്
റാസൽഖൈമ: സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മലയാളി വിദ്യാർഥി റാസൽഖൈമയിൽ മരിച്ചു. അജ്മാനിൽ പഠിക്കുന്ന കണ്ണൂർ ഇരിട്ടി സ്വദേശിയായ 12 വയസുകാരൻ റയാൻ ഫെബിൻ ചെറിയാനാണ് മരിച്ചത്. അജ്മാൻ മെട്രോപൊളിറ്റൻ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്.
റാസൽഖൈമയിൽ ദേശീയദിന അവധി ആഘോഷത്തിനിടെയാണ് റയാന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ റാസൽഖൈമയിലെ ആശുപുത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സക്കിടെ ഇന്ന് പുലർച്ചെയാണ് മരണം. ഫെബിൻ ചെറിയാന്റെയും ദിവ്യയുടെയും മകനാണ് റയാൻ. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.