< Back
UAE
റാസൽഖൈമയിൽ പനി ബാധിച്ച്  മലയാളി വിദ്യാർഥിനി മരിച്ചു
UAE

റാസൽഖൈമയിൽ പനി ബാധിച്ച് മലയാളി വിദ്യാർഥിനി മരിച്ചു

Web Desk
|
4 July 2022 11:36 AM IST

പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥിനി റാസൽഖൈമയിൽ മരിച്ചു. റാസൽഖൈമ ഇന്ത്യൻ സ്കൂളിലെ പ്ലസ്ടു വിദ്യാർഥി കോട്ടയം പൊൻകുന്നം സ്വദേശി ഹനാൻ നൂറാണ് (17) മരിച്ചത്.

പ്രതിരോധ ശേഷി തകരാറിലാകുന്ന അസുഖമുള്ള ഹനാൻ പനിബാധിച്ചതിനെ തുടർന്ന് റാസൽഖൈമ ഉബൈദുല്ല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. റാസൽഖൈമയിൽ ക്രസന്റ് ഗാരേജ് നടത്തുന്ന പൊൻകുന്നം കല്ലംപറമ്പിൽ അബ്ദുൽകരീമിന്റെയും മലയാളം മിഷൻ റാസൽഖൈമ കോർഡിനേറ്റർ ബബിതയുടെയും മകളാണ്. സഹോദരൻ: നൗഫീൻ നൂർ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് റാസൽഖൈമ ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

Similar Posts