< Back
UAE

UAE
അബൂദബിയിൽ കാണാതായ മലയാളി യുവാവിനെ ദുബൈയിൽ മരിച്ച നിലയിൽ കണ്ടെത്തി
|29 Aug 2024 11:51 PM IST
തിരുവനന്തപുരം പുതിയതുറ സ്വദേശി ഡിക്‌സൻ സെബാസ്റ്റ്യാനാണ് മരിച്ചത്
ദുബൈ: അബൂദബിയിൽ കാണാതായ മലയാളി യുവാവിനെ ദുബൈയിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പുതിയതുറ സ്വദേശി ഡിക്‌സൻ സെബാസ്റ്റ്യാനാണ് മരിച്ചത്. മൂന്നുമാസമായി ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. അബൂദബി മുസഫയിൽ ഒരു ഇലക്ട്രോണിക്‌സ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഡിക്‌സൻ സെബാസ്റ്റ്യൻ. 26 കാരനായ ഇദ്ദേഹത്തെ കുറിച്ച് മേയ് 15 മുതൽ യാതൊരു വിവരവുമില്ലായിരുന്നു.
നാട്ടിലെ അമ്മയും സഹോദരനും നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഡിക്‌സനെ കഴിഞ്ഞദിവസം മരിച്ച നിലയിൽ കണ്ടെത്തിയതായി ദുബൈ പൊലീസ് സാമൂഹിക പ്രവർത്തകരെ അറിയിച്ചത്. ദിവസങ്ങൾക്ക് മുമ്പ് ദുബൈയിലെ സബീലിലാണ് മൃതദേഹം കണ്ടെത്തിയത്. മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ഇന്ന് സഹപ്രവർത്തകരും ബന്ധുവും എത്തി തിരിച്ചറിഞ്ഞു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ നടപടികൾ ആരംഭിച്ചു.