< Back
UAE

UAE
ദുബൈയിൽ എ.ഐ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്ന അധ്യാപകർക്ക് മില്യൺ ദിർഹം സമ്മാനം
|13 Jun 2024 4:17 PM IST
ദുബൈ കിരീടാവകാശി ശൈഖ് ഹംദാനാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്
ദുബൈ: നിർമിതബുദ്ധി സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്ന അധ്യാപകർക്ക് മില്യൺ ദിർഹമിന്റെ സമ്മാനം പ്രഖ്യാപിച്ച് ദുബൈ. അധ്യയനയത്തിൽ എ.ഐ. സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന മികച്ച പത്ത് അധ്യാപകർക്കാണ് അടുത്തവർഷം പത്ത് ലക്ഷം ദിർഹം സമ്മാനം നൽകുക. 2025 ഏപ്രിൽ 29 ന് നടക്കുന്ന എ.ഐ റിട്രീറ്റിലാണ് അവാർഡ് സമ്മാനിക്കുക. ഇതിന് മുന്നോടിയായി ദുബൈയിലെ മുഴുവൻ അധ്യാപകർക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പരിശീലനം നൽകും.
ദുബൈ സെന്റർ ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കെ.എച്ച്.ഡി.എ. DUB.AI എന്നിവയുടെ മേൽനോട്ടത്തിലായിരിക്കും പരിശീലനം. അധ്യാപകരുടെ പ്രവർത്തനവും അതോറിറ്റികൾ വിലയിരുത്തും. അധ്യാപകരെ എ.ഐ വൈദഗ്ധ്യമുള്ളവരാക്കി മാറ്റി ഭാവിയിലെ വിദ്യാഭ്യാസമേഖലക്ക് പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ആൽമക്തൂം പറഞ്ഞു.