< Back
UAE

UAE
അബൂദബിയിൽ നിർമ്മാണത്തിലിരിക്കുന്ന പള്ളി ഭാഗികമായി തകർന്നുവീണു
|22 Sept 2022 5:11 PM IST
അബൂദബിയിൽ നിർമ്മാണത്തിലിരിക്കുന്ന പള്ളി ഭാഗികമായി തകർന്നുവീണു. അൽബത്തീനിലാണ് അപകടം.
അപകടത്തിൽ സാരമായ പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും ചെറിയ പരിക്കുകളേറ്റവരെ ഉടനെ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. എത്രപേർക്കാണ് പരുക്കേറ്റതെന്ന് വ്യക്തമാക്കിയിട്ടില്ല. അപകടം നടന്ന സ്ഥലത്തെ ആളുകളെ പെട്ടെന്ന് തന്നെ ഒഴിപ്പിച്ചു. സംഭവസ്ഥലത്തേക്ക് ആരും കടന്നുചെല്ലരുതെന്നും പൊലിസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.