< Back
UAE
alappuzha native death abudhabi
UAE

പനി മൂർച്ഛിച്ച് മസ്തിഷ്‌കാഘാതം; ആലപ്പുഴ സ്വദേശിനി അബൂദബിയിൽ നിര്യാതയായി

Web Desk
|
23 Nov 2023 10:18 PM IST

മുസഫ ഭവൻസ് സ്‌കൂൾ കെ.ജി അസിസ്റ്റന്റ് നിഷ മോൾ ഹനീഷ് (41)ആണ് മരിച്ചത്

ആലപ്പുഴ സ്വദേശിനി അബൂദബിയിൽ നിര്യാതയായി. മുസഫ ഭവൻസ് സ്‌കൂൾ കെ.ജി അസിസ്റ്റന്റ് നിഷ മോൾ ഹനീഷ് (41)ആണ് മരിച്ചത്. സംഭവിച്ചായിരുന്നു മരണം.

ഭവൻസ് സ്‌കൂളിലെ കായികവിഭാഗം തലവനായ ഹനീഷ് കാർത്തികേയനാണ് ഭർത്താവ്. മക്കൾ: നേഹ, നേത്ര(രണ്ടുപേരും വിദ്യാർഥികൾ). ആലപ്പുഴ അരൂർ വേലിക്കകത്തുവീട്ടിൽ തങ്കപ്പൻ-ഗീത ദമ്പതികളുടെ മകളാണ്. 12 വർഷത്തോളമായി അബൂദബിയിൽ ജോലി ചെയ്തുവരികയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം വെള്ളിയാഴ്ച നാട്ടിലേക്കു കൊണ്ടുപോകും.

Similar Posts