< Back
UAE
A native of Kanhangad died in Abu Dhabi
UAE

മാതാവിന്റെ മരണമറിഞ്ഞ് നാട്ടിൽ പോയി മടങ്ങിയെത്തിയ കാഞ്ഞങ്ങാട് സ്വദേശി അബൂദബിയിൽ മരിച്ചു

Web Desk
|
28 Nov 2024 12:10 PM IST

കടയ്ക്കുള്ളിൽ കുഴഞ്ഞുവീഴുകയായിരുന്നു

അബൂദബി: മാതാവിന്റെ മരണമറിഞ്ഞ് നാട്ടിൽ പോയി മടങ്ങിയെത്തിയ കാഞ്ഞങ്ങാട് സ്വദേശി അബൂദബിയിൽ മരിച്ചു. വ്യാപാരിയായ മാണിക്കോത്ത് മഡിയനിലെ എം.പി ഇർഷാദ്(26)ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പാണ് ഇർഷാദിന്റെ മാതാവ് മൈമൂന മരിച്ചത്. നാട്ടിലെത്തി ഖബറടക്കം പൂർത്തിയാക്കി കഴിഞ്ഞദിവസം അബൂദബിയിൽ മടങ്ങിയെത്തിയ ഇർഷാദ് കടയ്ക്കുള്ളിൽ കുഴഞ്ഞുവീഴുകയായിരുന്നു.

Related Tags :
Similar Posts