< Back
UAE
death in Dubai
UAE

കൊല്ലം സ്വദേശി ദുബൈയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ

Web Desk
|
16 May 2023 7:29 AM IST

ജോലി അന്വേഷിച്ചു ദുബൈയിൽ എത്തിയതായിരുന്നു

കൊല്ലം സ്വദേശിയെ ദുബൈയിൽ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചാലമ്മൂട് ഡി. ശ്രീകുമാറാണ് (46) മരിച്ചത്. ദുബൈ കരാമയിൽ താമസിക്കുന്ന കെട്ടിടത്തിലാണ് ഞായറാഴ്ച ഇദ്ദേഹത്തെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

ഇലക്ട്രിക് എൻജിനീയറായ ശ്രീകുമാർ രണ്ടുമാസം മുമ്പാണ് ജോലിതേടി സന്ദർശകവിസയിൽ ദുബൈയിൽ എത്തിയത്.

നേരത്തേ 12 വർഷത്തോളം ദുബൈയിൽ ജോലി ചെയ്തിരുന്നു. അഞ്ചുവർഷം മുമ്പ് നാട്ടിലേക്ക് പോയി വീണ്ടും ജോലി തേടി വന്നതാണ്. രണ്ടു മക്കളുണ്ട്.

Similar Posts