< Back
UAE

UAE
റാസൽഖൈമയിൽ ജ്വല്ലറി ജീവനക്കാരനായ തൃശൂർ സ്വദേശി അന്തരിച്ചു
|25 Nov 2023 3:07 AM IST
തൃശൂർ സ്വദേശിയായ യുവാവ് റാസൽഖൈമയിൽ അന്തരിച്ചു. കിഴക്കുമ്പുറം മനക്കൊടി കുളങ്ങര വീട്ടിൽ വർഗീസ് പോളാണ് മരിച്ചത്. 35 വയസായിരുന്നു.
അൽ മേരീദ് സഫ ജ്വല്ലറി ജീവനക്കാരനാണ് ഇദ്ദേഹം. ഇന്ന് രാവിലെ താമസ സ്ഥലത്ത് വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം അടുത്ത ദിവസം നാട്ടിലെത്തിക്കും.