< Back
UAE
റാസൽഖൈമയിൽ വാഹനാപകടത്തിൽ തിരൂർ സ്വദേശി മരിച്ചു
UAE

റാസൽഖൈമയിൽ വാഹനാപകടത്തിൽ തിരൂർ സ്വദേശി മരിച്ചു

Web Desk
|
6 Feb 2023 8:39 AM IST

പരിക്കേറ്റ നാലുപേരിൽ ഒരാളുടെ നില ഗുരുതരം

റാസൽഖൈമയിൽ മലയാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് മലപ്പുറം സ്വദേശി മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. തിരൂർ അന്നര സ്വദേശി (25 ) മുഹമ്മദ് സുൽത്താനാണ് മരിച്ചത്. അബൂദബിയിൽ ഗാരേജ് നടത്തുകയായിരുന്നു മുഹമ്മദ് സുൽത്താൻ.

ഇന്നലെ ഉച്ചക്ക് പന്ത്രണ്ടരക്കായിരുന്നു അപകടം. വിനോദസഞ്ചാര കേന്ദ്രമായ ജബൽ ജൈസ് സന്ദർശിച്ച് മടങ്ങവെ ഇവരുടെ വാഹനം മറ്റൊരു വാഹനത്തിന് പിന്നിലിടിച്ചാണ് അപകടം. കൂടെയുണ്ടായിരുന്ന കണ്ണൂർ സ്വദേശിയെ ഗുരുതര പരിക്കുകളോടെ റാക് സഖർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് മൂന്ന് പേർക്ക് നിസാര പരിക്കേറ്റു. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Similar Posts