< Back
UAE

UAE
വളാഞ്ചേരി സ്വദേശി അബൂദബിയിൽ മരിച്ചു
|9 Aug 2022 10:09 AM IST
പത്തുമാസം മുമ്പാണ് അൽഫാസ് അബൂദബിയിൽ എത്തിയത്
മലപ്പുറം വളാഞ്ചേരി സ്വദേശി അബൂദബിയിൽ മരിച്ചു. ഇരിമ്പിളിയം കോലത്തു പറമ്പിൽ മുഹമ്മദ് അൽഫാസാണ് മരിച്ചത്. 24 വയസായിരുന്നു. അബൂദബി മുസഫയിലെ ഫുഡ്സ്റ്റഫ് സ്ഥാപനത്തിൽ സ്റ്റോർ കീപ്പറായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കും. പത്തുമാസം മുമ്പാണ് അൽഫാസ് അബൂദബിയിൽ എത്തിയത്.