< Back
UAE
ദുബൈ ശൈഖ് സായിദ് റോഡിൽ വാഹനത്തിന്   തീപിടിച്ച് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു
UAE

ദുബൈ ശൈഖ് സായിദ് റോഡിൽ വാഹനത്തിന് തീപിടിച്ച് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു

Web Desk
|
16 Aug 2022 4:24 PM IST

ദുബൈയിൽ ശൈഖ് സായിദ് റോഡിൽ വാഹനത്തിന് തീപിടിച്ചു. ഇതോടെ ഹൈവേയിൽ അമിത വാഹനത്തിരക്കുള്ള ഭാഗത്ത് ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടതായി ദുബൈ പൊലീസ് അറിയിച്ചു.

ശൈഖ് സായിദ് റോഡിൽ ഷാർജാ ഭാഗത്തേക്കുള്ള അൽ മനാറ പാലത്തിന് മുമ്പിലാണ് അപകടം സംഭവിച്ചിരിക്കുന്നത്. പ്രദേശത്തുകൂടി വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും പൊലിസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Similar Posts