< Back
UAE

UAE
അബൂദബിയിൽ യുവാവ് കോണിപ്പടിയിൽ നിന്ന് വീണു മരിച്ചു
|19 Jun 2024 12:42 AM IST
കണ്ണൂർ മാടായി വാടിക്കൽ സ്വദേശി ഡോ. മുഹമ്മദ് റാസിഖിൻറെ മകൻ മുഹമ്മദ് അമനാണ് മരിച്ചത
അബൂദബി: കണ്ണൂർ സ്വദേശിയായ യുവാവ് അബൂദബിയിലെ വീടിൻറെ കോണിപ്പടിയിൽ നിന്ന് വീണു മരിച്ചു. കണ്ണൂർ മാടായി വാടിക്കൽ സ്വദേശിയും അബൂദബി യൂണിവേഴ്‌സിറ്റി ഇൻറർനാഷണൽ അക്രെഡിറ്റെഷൻ ഡയറക്ടറുമായ ഡോ. മുഹമ്മദ് റാസിഖിൻറെ മകൻ മുഹമ്മദ് അമൻ (21) ആണ് മരിച്ചത്. അബൂദബിയിൽ ബിരുദ വിദ്യാർഥിയായ അമൻ വീടിൻറെ കോണിപ്പടി ഇറങ്ങവേ കാൽ വഴുതി വീഴുകയും തലയ്ക്കേറ്റ ക്ഷതം മൂലം മരണപ്പെടുകയുമായിരുന്നു. മൃതദേഹം ബനിയാസ് മോർച്ചറിയിൽ. വാടിക്കൽ ഗ്രീൻ പാലസിൽ കെ.സി. ഫാത്തിബിയാണ് മാതാവ്. റോഷൻ, റൈഹാൻ എന്നിവർ സഹോദരങ്ങളാണ്.