< Back
UAE
A young woman gave birth on a bus in Dubai-Ajman
UAE

ദുബൈ-അജ്മാനില്‍ ബസില്‍ യുവതിക്ക് സുഖപ്രസവം

Web Desk
|
10 Jun 2023 12:09 AM IST

അടിയന്തര സാഹചര്യത്തിൽ ബസിൽ പ്രസവത്തിന് സൗകര്യമൊരുക്കിയ ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയിലെ ബസ് ഡ്രൈവർക്ക് അഭിനന്ദന പ്രവാഹമാണിപ്പോൾ

ദുബൈ-അജ്മാൻ ബസിൽ യുവതിക്ക് സുഖപ്രസവം. ഉഗാണ്ടക്കാരിയായ യുവതിയാണ് ബസിൽ പെൺ കുഞ്ഞിന് ജന്മം നൽകിയത്. അടിയന്തര സാഹചര്യത്തിൽ ബസിൽ പ്രസവത്തിന് സൗകര്യമൊരുക്കിയ ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയിലെ ബസ് ഡ്രൈവർക്ക് അഭിനന്ദന പ്രവാഹമാണിപ്പോൾ. കഴിഞ്ഞ ദിവസം ദുബൈയിൽ നിന്ന് അജ്മാനിലേക്ക് പുറപ്പെട്ട ഡബിൾഡെക്കർ ബസിന്റെ മുകളിലെ നിലയിൽ നിന്ന് യുവതിയുടെ കരച്ചിൽ കേട്ടാണ് ഈജ്പ്ത് സ്വദേശിയായ മുഹമ്മദ് മുസ്തഫ ബസ് നിർത്തി മുകളിലേക്ക് ചെന്നത്.

പ്രസവവേദനയിലാണ് യുവതി നിലവിളിക്കുന്നതെന്ന് തിരിച്ചറിഞ്ഞ ഇദ്ദേഹം മറ്റു യാത്രക്കാരെ മുകളിലെ നിലയിൽ നിന്ന് മാറ്റി പ്രസവത്തിന് ഇടമൊരുക്കി. ഉടൻ ആംബുലൻസ് മെഡിക്കൽ സേവനത്തിന് അധികൃതരെ വിളിച്ചുവരുത്തി. ഇവരുടെ സഹായത്താലാണ് യുവതി ബസിനകത്ത് പെൺകുഞ്ഞിന് ജൻമം നൽകിയത്. ആരോഗ്യത്തോടെ കഴിയുന്ന അമ്മയെയും കുഞ്ഞിനും ആർ ടി എ വനിതാ ജീവനക്കാരുടെ സംഘം ആശുപത്രിയിൽ സന്ദർശിച്ച് സമ്മാനങ്ങൾ കൈമാറി.



Similar Posts