< Back
UAE
അബൂദബിയിൽ സ്ട്രീറ്റ് ലൈറ്റിന്റ തൂണിലേക്ക്   വാഹനം ഇടിച്ചുകയറി രണ്ടുമരണം
UAE

അബൂദബിയിൽ സ്ട്രീറ്റ് ലൈറ്റിന്റ തൂണിലേക്ക് വാഹനം ഇടിച്ചുകയറി രണ്ടുമരണം

Web Desk
|
28 Sept 2022 6:43 PM IST

അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു

അബൂദബിയിൽ സ്ട്രീറ്റ് ലൈറ്റ് തൂണിലേക്ക് നിയന്ത്രണംവിട്ട വാഹനം ഇടിച്ചുകയറി രണ്ടു പേർ മരിച്ചു. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റിട്ടുമുണ്ട്.

അബൂദബിയിലെ ക്ലീവ്ലാൻഡ് ക്ലിനിക്കിന്റെ പ്രവേശന കവാടത്തിനടുത്തുള്ള കോൺക്രീറ്റ് തൂണിലേക്കാണ് വാഹനം ഇടിച്ചുകയറിയത്. ഇന്ന് രാവിലെയാണ് സംഭവം നടന്നതെന്ന് അബൂദബി പൊലീസിന്റെ ട്രാഫിക് ആൻഡ് പട്രോൾസ് ഡയരക്ടറേറ്റ് അറിയിച്ചു.

ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അപകടത്തിൽപെട്ടവരുടെ വിശദാംശങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.

Similar Posts