< Back
UAE

UAE
കാർ മോഷണക്കേസിൽ ഉടമക്ക് 15,000 ദിർഹം നഷ്ടപരിഹാരം നൽകണം, ഉത്തരവുമായി അബൂദബി കോടതി
|26 Nov 2025 3:07 PM IST
യുഎഇ സിവിൽ ട്രാൻസാക്ഷൻസ് നിയമത്തിലെ ആർട്ടിക്കിൾ 282 പ്രകാരമാണ് നടപടി
അബൂദബി: കാർ മോഷണക്കേസിൽ കുറ്റവാളിയെന്ന് കണ്ടെത്തിയ പ്രതി വാഹന ഉടമക്ക് നഷ്ടപരിഹാരമായി 15,000 ദിർഹം നൽകാൻ അബൂദബി കോടതി ഉത്തരവ്. യുഎഇ സിവിൽ ട്രാൻസാക്ഷൻസ് നിയമത്തിലെ ആർട്ടിക്കിൾ 282 പ്രകാരം പ്രതി ഉടമക്ക് നഷ്ടപരിഹാരമായി നിശ്ചിത തുക നൽകണമെന്ന നിയമമുണ്ട്. ആ നിയമം അനുസരിച്ചാണ് കോടതി ഉത്തരവിറക്കിയത്. കേസിൽ അൽ ഐൻ സിവിൽ കൊമേഴ്‌സ്യൽ, അഡ്മിനിസ്ട്രേറ്റീവ് കോടതിയാണ് 2025 നവംബർ 24-ന് ഈ വിധി പുറപ്പെടുവിച്ചത്. കോടതി രേഖകൾ പ്രകാരം, പ്രതി തന്റെ വാഹനം മോഷ്ടിക്കുകയും കേടുപാടുകൾ വരുത്തുകയും ചെയ്തതിനെ തുടർന്നാണ് പരാതിക്കാരൻ സിവിൽ കേസ് ഫയൽ ചെയ്തത്. പരാതിക്കാരന് പൂർണമായി നഷ്ടപരിഹാരം നൽകാൻ 15,000 ദിർഹം ഉചിതമായ തുകയാണെന്ന് ജഡ്ജി കണ്ടെത്തുകയും വിധി പുറപ്പെടുവിക്കുകയുമായിരുന്നു.