< Back
UAE

UAE
അബൂദബി-ദുബൈ ഹൈവേ ഭാഗികമായി അടച്ചു; മൂന്ന് ലൈനുകൾ 31വരെ അടച്ചിടും
|29 July 2023 10:29 PM IST
റോഡിലെ ശൈഖ് സായിദ് പാലം കഴിഞ്ഞ് അൽറാഹ മാൾ കഴിയുന്നത് വരെയുള്ള ഭാഗത്താണ് നിയന്ത്രണം.
അബൂദബിയിലെ തിരക്കേറിയ റോഡുകളിലൊന്നായ ശൈഖ് സായിദ് ബിൻ സുൽത്താൻ റോഡ് ഭാഗികമായി അടച്ചു. ഈമാസം 31 വരെയാണ് ഈ റോഡിന്റെ മൂന്ന് ലൈനുകൾ അടച്ചിടുന്നതെന് സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു.
അബൂദബിയിലെ ശൈഖ് സായിദ് ബിൻ സുൽത്താൻ റോഡ് അഥവാ E10 ഹൈവേയാണ് ഭാഗികമായി അടച്ചിരിക്കുന്നത്. ഹൈവേയിൽ ദുബൈ ദിശയിലേക്ക് പോകുന്ന റോഡിന്റെ വലത് വശത്തെ മൂന്ന് ലൈനുകളാണ് ഈമാസം 31 വരെ അടച്ചിടുക.
റോഡിലെ ശൈഖ് സായിദ് പാലം കഴിഞ്ഞ് അൽറാഹ മാൾ കഴിയുന്നത് വരെയുള്ള ഭാഗത്താണ് നിയന്ത്രണം. ജൂലൈ 31 ന് രാവിലെ ആറ് വരെ റോഡിന്റെ മൂന്ന് ലൈനുകൾ അടച്ചിടുമെന്നാണ് അറിയിപ്പ്. അബൂദബിയിൽ നിന്ന് ദുബൈയിലേക്കും ഷഹാമയിലേക്കും ഇതുവഴി യാത്ര ചെയ്യുന്നവർ റോഡിലെ നിയന്ത്രണം ശ്രദ്ധിക്കണം. അറ്റകുറ്റപണികളുടെ ഭാഗമാണ് റോഡ് അടക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.