< Back
UAE

UAE
കലാകാരന്മാർക്ക് ആദരമൊരുക്കി അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ
|16 Dec 2023 5:24 PM IST
അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ സംഘടിപ്പിച്ച പ്രഥമ ലിറ്ററേച്ചർ ഫെസ്റ്റിവലിലും 52 ാമത് യുഎഇ നാഷണൽ ഡേ സെലിബ്രേഷൻ പരിപാടിയിലും കലാ പരിപാടികൾ അവതരിപ്പിച്ച ഗായകരെയും ഇസ്‌ലാമിക് സെന്റർ ടാലന്റ്സ് ക്ലബിലെ നർത്തകരെയും പരിശീലകരെയും ആദരിച്ചു.
ഇസ്‌ലാമിക് സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ പ്രസിഡണ്ട് പി ബാവഹാജി മൊമെന്റോ വിതരണം ചെയ്തു. ജനറൽ സെക്രട്ടറി അഡ്വ കെവി മുഹമ്മദ് കുഞ്ഞി, ട്രഷറർ ഹിദായത്തുള്ള സെക്രട്ടറിമാരായ സ്വാലിഹ് വാഫി, ജലീൽ കാര്യേടത്, യുകെ മുഹമ്മദ് കുഞ്ഞി , ഹാരിസ് ബാഖവി , അഷ്‌റഫ് ഹാജി വാരം അബുദാബി കെഎംസിസി വൈസ് പ്രസിഡണ്ട് ടികെ അബ്ദുൽ സലാം സംബന്ധിച്ചു.