< Back
UAE
മഴയത്ത് സുരക്ഷിതമായി വാഹനമോടിക്കാൻ   മാർഗ്ഗ നിർദ്ദേശങ്ങളുമായി അബൂദബി പൊലീസ്
UAE

മഴയത്ത് സുരക്ഷിതമായി വാഹനമോടിക്കാൻ മാർഗ്ഗ നിർദ്ദേശങ്ങളുമായി അബൂദബി പൊലീസ്

Web Desk
|
26 Dec 2022 4:57 PM IST

യു.എ.ഇയിലെ റോഡുകളിൽ മഴയത്ത് വാഹനമോടിക്കുന്നത് അൽപം സാഹസികതയും അപകട സാധ്യതയും നിറഞ്ഞ പ്രവർത്തനമാണ്. എന്നാൽ മഴയത്തും സുരക്ഷിതമായി വാഹനമോടിക്കുന്നതിനായി അബൂദബി പൊലീസിലെ ട്രാഫിക്-റോഡ് സുരക്ഷാ വിഭാഗം ചില മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

മഴയുള്ള സമയങ്ങളിൽ വാഹനങ്ങൾ സ്റ്റാർട്ട് ചെയ്യുന്നതിനു മുൻപായി, വിൻഡ്ഷീൽഡ് വൈപ്പറുകളും വാഹനത്തിന്റെ ടയറുകളും സുരക്ഷിതമാണോ എന്ന് ഉറപ്പു വരുത്തണം.

കാഴ്ചപരിധി അധികം ലഭിക്കുന്നതിനും മുന്നിലുള്ളവർക്ക് ശരിയായി നമ്മുടെ വാഹനം കാണുന്നതിനുമായി പകൽ വെളിച്ചത്തിലും വാഹനത്തിന്റെ ഹെഡ്ലൈറ്റുകൾ ഓൺ ചെയ്യണം.

കൂടാതെ റോഡുകളിൽ വാഹനങ്ങൾക്കിടയിൽ സുരക്ഷിതമായ അകലം പാലിക്കുകയും വേണം.

മഴയത്ത് റോഡുകളിലെ വേഗപരിധികളിൽ മാറ്റം വരുത്തുന്നതിനാൽ, തത്സമയ വേഗപരിധികൾ രേഖപ്പെടുത്തിയ സൈൻ ബോർഡുകൾ നോക്കി വേഗത അതിനനുസരിച്ച് നിയന്ത്രിക്കണം.

മഴവെള്ളം കെട്ടിനിൽക്കുന്ന ഇടങ്ങളിലൂടെയുള്ള ഡ്രൈവിങ് പൂർണമായും ഒഴിവാക്കാൻ ശ്രമിക്കണം.

റോഡിൽനിന്ന് നമ്മുടെ ശ്രദ്ധ തെറ്റിച്ചേക്കാവുന്ന എല്ലാ പ്രവർത്തനങ്ങളും ഡ്രൈവിങ്ങിനിടയിൽ ഒഴിവാക്കുകയും വേണം.

Similar Posts