< Back
UAE

UAE
നാട്ടില്‍ ഈത്തപ്പഴ പാക്കറ്റുകള്‍ വിതരണം ചെയ്ത് അബൂദബി പൊന്നാനി മണ്ഡലം കെ.എം.സി.സി
|15 March 2024 12:47 AM IST
അബൂദാബി സിറ്റി: അബൂദാബി പൊന്നാനി മണ്ഡലം കെ.എം.സി.സി റമദാനില്‍ നാട്ടില്‍ ഈത്തപ്പഴ പാക്കറ്റുകള്‍ വിതരണം ചെയ്തു.'റമദാന്‍ ഹദിയ' എന്ന പേരിലായിരുന്നു വിതരണം. ഇതുമായി ബന്ധപ്പെട്ട ബ്രോഷര്‍ പ്രകാശനം അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡണ്ട് പി.ബാവ ഹാജി നിര്‍വഹിച്ചു. അഷ്‌റഫ് പൊന്നാനി, അസീസ് കാളിയാടന്‍, ഷാഹിര്‍ പൊന്നാനി, കോയ, നസീര്‍ ബാബു, സാലിം ഈശ്വരമംഗലം , സിറാജ് എന്നിവര്‍ സംബന്ധിച്ചു.