< Back
UAE
അബൂദബി നിരത്തുകളിൽ വിപ്ലവം തീർത്ത് ഡ്രൈവറില്ലാ ടാക്‌സികൾ
UAE

അബൂദബി നിരത്തുകളിൽ വിപ്ലവം തീർത്ത് ഡ്രൈവറില്ലാ ടാക്‌സികൾ

Web Desk
|
6 Dec 2021 9:08 PM IST

സെൻസറുകളുടെ സഹായത്തോടെ നിർമിത ബുദ്ധി സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ടക്‌സായികൾ റോഡിലോടുക

അബൂദബിയിൽ ഡ്രൈവറില്ലാ ടാക്‌സികൾ നിരത്തിലിറങ്ങി. ഇതോടെ സ്വയം നിയന്ത്രിത വാഹനം ടാക്‌സിയാക്കുന്ന മേഖലയിലെ ആദ്യ നഗരമായി മാറുകയാണ് അബൂദബി. സ്വയം നിയന്ത്രിച്ച് ഓടുന്ന അഞ്ച് ടാക്‌സികളാണ് ആദ്യ ഘട്ടത്തിൽ സർവീസ് നടത്തുക.

ടാക്‌സി ബുക്ക് ചെയ്താൽ ഡ്രൈവറില്ലാതെ ടാക്‌സി മാത്രം അരികിലെത്തിയാൽ ഞെട്ടേണ്ടതില്ല. ഡ്രൈവറില്ലാ ടാക്‌സികൾ റോഡിലിറക്കുന്ന മിഡിലീസ്റ്റിലെ ആദ്യ നഗരമെന്ന പദവി യുഎഇ തലസ്ഥാനമായ അബൂദബി സ്വന്തമാക്കുകയാണ്. ഡ്രൈവറില്ലാതെ സ്വയം നിയന്ത്രിച്ച് ഓടുന്ന അഞ്ച് കാറുകളാണ് അബൂദബി നഗരസഭയുടെ സംയോജിത ഗതാഗതവകുപ്പ് കഴിഞ്ഞദിവസം നിരത്തിലിറക്കിയത്.

G42 ക്ക് കീഴിലെ ബയാനത്തുമായി കൈകോർത്ത് ടക്‌സായ് എന്ന പേരിലാണ് ഇവ സർവീസ് നടത്തുക. സെൻസറുകളുടെ സഹായത്തോടെ നിർമിത ബുദ്ധി സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ടക്‌സായികൾ റോഡിലോടുക.

ആദ്യഘട്ടത്തിൽ യാസ് ഐലന്റിലെ ഒമ്പത് കേന്ദ്രങ്ങളിലേക്കാണ് ഡ്രൈവറില്ലാ ടാക്‌സികൾ സർവീസ് നടത്തുന്നത്. അടുത്തഘട്ടത്തിൽ അബൂദബി നഗരത്തിന്റെ ഹൃദയഭാഗങ്ങളിൽ കൂടി ഡ്രൈവറില്ലാ ടാക്‌സികൾ ഓടി തുടങ്ങുമെന്ന് അധികൃതർ പറഞ്ഞു.

Related Tags :
Similar Posts