< Back
UAE
Abu Dhabi to expand robotaxi services to new areas like corniche, Grand Mosque
UAE

റോബോ ​ഡ്രൈവ്സ്...; അബൂദബിയിൽ‌ റോബോടാക്സികൾ കൂടുതൽ സ്ഥലങ്ങളിലേക്ക്

Web Desk
|
8 Feb 2026 5:27 PM IST

കോർണിഷ്- ശൈഖ് സായിദ് ​ഗ്രാന്റ് മോസ്ക്, ഖലീഫ സിറ്റി, മസ്‌ദർ സിറ്റി, റബ്ദാൻ പുതിയ റൂട്ടുകൾ

അബൂദബി: ഡ്രൈവറില്ലാ ടാക്സി (റോബോടാക്സി) സേവനം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി യുഎഇയിലെ തലസ്ഥാന നഗരിയായ അബൂദബി. അബൂദബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്ററാണ് (ITC) ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. അബൂദബി കോർണിഷിനെയും ശൈഖ് സായിദ് ഗ്രാന്റ് മോസ്കിനെയും ബന്ധിപ്പിച്ചുകൊണ്ടുള്ള പുതിയ റൂട്ടുകളാണ് ഇതിൽ പ്രധാന ആകർഷണം. കൂടാതെ ഖലീഫ സിറ്റി, മസ്‌ദർ സിറ്റി, റബ്ദാൻ എന്നിവിടങ്ങളിലും റോബോ ടാക്സി സർവീസ് ലഭ്യമാകും. 2021-ൽ ആരംഭിച്ച യാസ് ഐലന്റ്, സാദിയാത്ത്, അൽ റീം, അൽ മരിയ ഐലന്റുകൾ എന്നിവിടങ്ങളിലും സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുമുള്ള സർവീസുകളുടെ വിജയത്തെ തുടർന്നാണ് പുതിയ നീക്കം.

ആഗോള കമ്പനികളായ വിറൈഡ് (WeRide), ഊബർ (Uber) എന്നിവയുമായി പ്രാദേശിക ഓപ്പറേറ്ററായ തവാസുൽ ട്രാൻസ്‌പോർട്ടും സഹകരിച്ചാണ് ഈ വാണിജ്യ സേവനം ലഭ്യമാക്കുന്നത്. സ്മാർട്ട് സാങ്കേതികവിദ്യയിലുള്ള ജനങ്ങളുടെ വിശ്വാസം വർധിച്ചതോടെ 2025-ൽ റോബോടാക്സി യാത്രകളുടെ എണ്ണത്തിൽ 150 ശതമാനം വളർച്ചയാണ് കൈവരിച്ചത്. സുരക്ഷയുടെ കാര്യത്തിലും ഈ വാഹനങ്ങൾ മികച്ച നിലവാരമാണ് പുലർത്തുന്നത്. കഴിഞ്ഞ വർഷങ്ങളിൽ 99.9 ശതമാനം സുരക്ഷാ നിരക്ക് കൈവരിക്കാൻ ഈ ഡ്രൈവറില്ലാ വാഹനങ്ങൾക്ക് സാധിച്ചതായി അധികൃതർ വ്യക്തമാക്കി.

Similar Posts