< Back
UAE

UAE
അബൂദബിയിലെ അൽ ബത്തീൻ എക്‌സിക്യൂട്ടീവ് വിമാനത്താവളം വീണ്ടും തുറന്നു
|22 Aug 2022 6:26 PM IST
നിലവിലുള്ള 3.2 കിലോമീറ്റർ റൺവേയുടെ പുനർനിർമ്മാണവും വീതി കൂട്ടലുമുൾപ്പടെയുള്ള വലിയ നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം അബൂദബിയിലെ അൽ ബത്തീൻ എക്‌സിക്യൂട്ടീവ് വിമാനത്താവളം വീണ്ടും തുറന്നുകൊടുത്തു. ഇന്ന് രാവിലെയാണ് വിമാനത്താവളം വീണ്ടും പ്രവർത്തനമാരംഭിച്ചതായി അബൂദബി എയർപോർട്ട് അതോറിറ്റി അറിയിച്ചത്.
വലിയ വിമാനങ്ങൾക്ക് കൂടി റൺവേ ഉപയോഗിക്കാവുന്ന തരത്തിലാണ് റൺവേയുടെ നവീകരണപ്രവർത്തനങ്ങൾ നടത്തിയിരിക്കുന്നത്. 90 ദിവസത്തിനുള്ളിലാണ് മുഴുവൻ നവീകരണ പ്രവർത്തനങ്ങളും പൂർത്തിയാക്കിയിരിക്കുന്നത്.