< Back
UAE
Abu Dhabi, Super Highway Bridge
UAE

അബൂദബിയിലെ 'സൂപ്പർഹൈവേ പാലം' തുറന്നു; രണ്ട് ദ്വീപുകളെ നഗരവുമായി ബന്ധിപ്പിക്കും

Web Desk
|
10 Feb 2023 11:43 PM IST

നടപ്പാതകളും സൈക്ലിംഗ് പാതകളും അടങ്ങുന്ന ആറുവരിപ്പാതയാണ് തുറന്നത്

ദുബൈ: അബൂദബിയിൽ 11 കിലോമീറ്റര്‍ നീളമുള്ള സൂപ്പര്‍ ഹൈവേ പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു. എമിറേറ്റിലെ രണ്ട് ദ്വീപുകളെ അബൂദബി നഗരവുമായി ബന്ധിപ്പിക്കുന്നതാണ് ഈ കൂറ്റൻ പാലം. അല്‍ റീം, ഉമ്മു യിഫീന ദ്വീപുകളെയാണ് പുതിയ പാലം അബൂദബി നഗരത്തിലെ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ സ്ട്രീറ്റുമായി ബന്ധിപ്പിക്കുക. അബൂദബി എഎക്സിക്യൂട്ടീവ് ഓഫിസ് ചെയര്‍മാൻ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പാലത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ചു.

നടപ്പാതകളും സൈക്ലിംഗ് പാതകളും അടങ്ങുന്ന ആറുവരിപ്പാതയാണ് ഇന്ന് തുറന്ന പാലം. ഓരോ ദിശയിലേക്കും മണിക്കൂറില്‍ 6000 യാത്രക്കാര്‍ക്ക് കടന്നുപോകാനാവും. ഇതിലൂടെ കടന്നുപോകാൻ ജനങ്ങള്‍ക്ക് ബൈക്ക് വാടകയ്ക്കെടുക്കാനുള്ള സൗകര്യവും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. രൂപകല്‍പ്പന ചെയ്തുകൊണ്ടിരിക്കുന്ന മിഡ്-ഐലന്‍ഡ് പാര്‍ക്ക് വേ പദ്ധതിയുടെ ആദ്യ ഘട്ടമാണ് ഉമ്മു യിഫീന ബ്രിഡ്ജ് എന്ന് പേരിട്ട ഈ പാലം.

Similar Posts