< Back
UAE

UAE
ഫുജൈറയിൽ കടലിൽ കുളിക്കുന്നതിനിടെ അപകടം; മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു
|26 July 2023 4:09 PM IST
കുളിക്കുന്നതിനിടെ ശക്തമായ തിരയിൽപ്പെട്ട് തല കല്ലിലിടിക്കുകയായിരുന്നു.
ഫുജൈറ: കടലിൽ കുളിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മലപ്പുറം പെരുമ്പടപ്പ് പുത്തൻപള്ളി സ്വദേശി വാലിയിൽ നൗഷാദ് (38) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ദിബ്ബയിലായിരുന്നു സംഭവം. കുളിക്കുന്നതിനിടെ ശക്തമായ തിരയിൽപ്പെട്ട് തല കല്ലിലിടിക്കുകയായിരുന്നു.
ഫുജൈറ അൽ അൻസാരി എക്‌സേഞ്ചിലെ ജീവനക്കാരനാണ്. അവധിയായതിനാൽ കൂട്ടുകാരോടൊത്ത് കടലിൽ കുളിക്കാനിറങ്ങിയതായിരുന്നു. ബീച്ച് നവീകരണത്തിന് കൂട്ടിയിട്ട കല്ലുകളിൽ തലയിടിച്ചായിരുന്നു മരണം. തിര ശക്തമായതിനാൽ കൂടെയുണ്ടായവർക്കും നൗഷാദിനെ രക്ഷിക്കാനായില്ല. ആറുവർഷമായി പ്രവാസിയാണ്. ഭാര്യ: അർഷാ നൗഷാദ്, മകൾ: ഐറാ മറിയം. പരേതനായ വാലിയിൽ കുഞ്ഞിമോന്റെയും ഫാത്തിമയുടെയും മകനാണ്. സഹോദരങ്ങൾ: നൗഫൽ (ഖത്തർ), ഷാഹിദ, വാഹിദ. ഖബറടക്കം നാട്ടിൽ.