< Back
UAE
എയ്‌റോപ്ലൈൻ യു.ബി.എൽ അക്കാദമി   ഗോൾഡ് ലെവൽ ബാഡ്മിന്റൻ ടൂർണമെന്റ് സംഘടിപ്പിക്കുന്നു
UAE

എയ്‌റോപ്ലൈൻ യു.ബി.എൽ അക്കാദമി ഗോൾഡ് ലെവൽ ബാഡ്മിന്റൻ ടൂർണമെന്റ് സംഘടിപ്പിക്കുന്നു

Web Desk
|
4 Nov 2022 10:49 AM IST

11 ലക്ഷം രൂപവരെയാണ് സമ്മാനത്തുക

യു.എ.ഇയിലെ എയറോപ്ലെയിൻ യു.ബി.എൽ സ്‌പോർട്‌സ് അക്കാദമി ദുബൈയിൽ ഗോൾഡ് ലെവൽ ബാഡ്മിൻറൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. വിജയികൾക്ക് 50,000 ദിർഹം അഥവാ 11 ലക്ഷം രൂപവരെയാണ് കാഷ് അവാർഡ് നൽകുകയെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഈമാസം ആറ്, 13, 20 തിയതികളിൽ ദേര ഫോർച്യൂണ സ്‌പോർട്‌സ് അക്കാദമിയിലാണ് മത്സരം. രാവിലെ ഒമ്പത് മുതൽ രാത്രി പത്ത് വരെ മത്സരങ്ങൾ നീളും. വിജയികൾക്ക് കാഷ് അവാർഡിന് പുറമെ ട്രോഫികളും മറ്റ് സമ്മാനങ്ങളും നൽകും. വിവിധ രാജ്യങ്ങളിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന എലൈറ്റ് കാറ്റഗറി മത്സരങ്ങളും നടക്കും.

സിംഗിൾസ്, ഡബിൾസ്, മിക്‌സഡ് ഡബിൾസ് ഇനങ്ങളിൽ മത്സരങ്ങളുണ്ടാവും. ടീം ജഴ്‌സിയും ഒഫീഷ്യൽ ജഴ്‌സിയും ട്രോഫികളും മെഡലുകളും വാർത്താസമ്മേളനത്തിൽ പ്രകാശനം ചെയ്തു. അബൂ ഹാരിസ്, സമീർ മുഹമ്മദ്, സജജാദ്, അസ്‌കർ, ഷിഹാബുദ്ദീൻ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Similar Posts