< Back
UAE
യു.എ.ഇയിൽനിന്ന് ഇന്ത്യയിലേക്ക് പുതിയ സർവിസ്   ആരംഭിക്കുമെന്ന് എയർ അറേബ്യ
UAE

യു.എ.ഇയിൽനിന്ന് ഇന്ത്യയിലേക്ക് പുതിയ സർവിസ് ആരംഭിക്കുമെന്ന് എയർ അറേബ്യ

Web Desk
|
10 Feb 2023 7:12 PM IST

യുഎഇയിൽനിന്ന് ഇന്ത്യയിലേക്ക് പുതിയ സർവിസ് ആരംഭിക്കുമെന്ന് എയർ അറേബ്യ അറിയിച്ചു. അബൂദബിയിൽനിന്ന് കൊൽക്കത്തയിലേക്കാണ് എയർ അറേബ്യ നേരിട്ടുള്ള പുതിയ സർവിസുകൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

മാർച്ച് 15 മുതൽ സർവിസ് ആരംഭിക്കുമെന്നാണ് നിലവിൽ ലഭ്യമായ വിവരം. അബൂദബി ഇന്റർനാഷണൽ എയർപോർട്ടിനും കൊൽക്കത്ത എയർപോർട്ടിനുമിടയിൽ തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിൽ ആഴ്ചയിൽ മൂന്ന് തവണ വീതമാണ് എയർ അറേബ്യ സര്‌വീസ് നടത്തുക.

അബൂദബിയിൽ നിന്ന് ഉച്ചയ്ക്ക് 2.25-ന് പുറപ്പെട്ടാൽ, രാത്രി 8.20-ന് കൊൽക്കത്തയിൽ ഇറങ്ങുന്ന എ320 വിമാനം, രാത്രി 9:05-ന് കൊൽക്കത്തയിൽ നിന്ന് തിരിച്ച് പുലർച്ചെ 1.05-ന് അബൂദബിയിൽ തിരിച്ചെത്തും. ഇന്ത്യയുടെ പ്രമുഖ നഗരങ്ങളിലൊന്നായ കൊൽക്കത്തയിലേക്ക് നേരിട്ടുള്ള പുതിയ സർവിസ് പ്രവാസികൾക്ക് വലിയ ആശ്വാസം പകരുന്നതായിരിക്കും.

എയർ അറേബ്യയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ചോ അല്ലെങ്കിൽ കോൾ സെന്ററിൽ വിളിച്ചോ ട്രാവൽ ഏജൻസികൾ വഴിയോ ഈ റൂട്ടിലെ ഫ്‌ളൈറ്റ് ടിക്കറ്റുകൾ ബുക്ക് ചയ്യാവുന്നതാണ്.

Similar Posts