< Back
UAE
Air India slashes fares; Light Fare tickets without baggage at cheaper rates
UAE

നിരക്കിളവുമായി എയർ ഇന്ത്യ; ബാഗേജ് ഇല്ലാത്ത ‘ലൈറ്റ് ഫെയർ’ ടിക്കറ്റുകൾ കുറഞ്ഞ നിരക്കിൽ

Web Desk
|
26 Feb 2026 5:02 PM IST

മാർച്ച് 3-ഒക്ടോബർ 8 വരെയുള്ള യാത്രക്കായി മാർച്ച് 1 വരെ ബുക്ക് ചെയ്യുന്നവർക്കാണ് ആനുകൂല്യം

ദുബൈ: ബാഗേജ് ഇല്ലാത്ത ലൈറ്റ് ഫെയർ ടിക്കറ്റുകൾക്ക് ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. മാർച്ച് 1 വരെ ബുക്ക് ചെയ്യുന്നവർക്കാണ് ആനുകൂല്യം ലഭിക്കുക. പേഡേ സെയിൽസ് എന്ന പേരിലാണ് എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് നിരക്കിളവ് പ്രഖ്യാപിച്ചത്. എയർ ഇന്ത്യ എക്സ്പ്രസിന്റെ മൊബൈൽ ആപ്പ് വഴിയോ, വെബ്സൈറ്റ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാം.

മാർച്ച് മൂന്ന് മുതൽ ഒക്ടോബർ എട്ട് വരെയുള്ള യാത്രകൾക്ക് ടിക്കറ്റെടുക്കുമ്പോഴാണ് നിരക്കിളവ് ലഭിക്കുക. യുഎഇയിൽ നിന്ന് 323 ദിർഹമാണ് കുറഞ്ഞ നിരക്ക്. ഒമാനിൽ നിന്ന് 22 റിയാൽ എട്ട് ബൈസ, ബഹ്റൈനിൽ നിന്ന് 47 ദിനാർ, ഖത്തറിൽ നിന്ന് 468 റിയാൽ, കുവൈത്തിൽ നിന്ന് 29 ദീനാർ, സൗദിയിൽ നിന്ന് 286 റിയാൽ എന്നിങ്ങനെയാണ് കുറഞ്ഞ നിരക്ക്. അന്താരാഷ്ട്ര ടിക്കറ്റുകൾക്ക് പുറമേ, ആഭ്യന്തര ടിക്കറ്റുകൾക്കും നിരക്കിളവ് ലഭ്യമാകുമെന്ന് എയർ എക്സ്പ്രസ് അറിയിച്ചു.

Similar Posts