< Back
UAE
അജ്മാൻ ഇന്ത്യൻ സോഷ്യൽക്ലബ്   സ്വാതന്ത്ര്യദിനാഘോഷം തുടരുന്നു
UAE

അജ്മാൻ ഇന്ത്യൻ സോഷ്യൽക്ലബ് സ്വാതന്ത്ര്യദിനാഘോഷം തുടരുന്നു

Web Desk
|
4 Sept 2022 11:37 AM IST

ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി അജ്മാൻ ഇന്ത്യൻ സോഷ്യൽ സെന്റർ കുട്ടികൾക്കായി ക്യാമ്പും, മുതിർന്നവർക്ക് ഇൻഡിപെൻഡൻസ് കപ്പ് എന്ന പേരിൽ ബാഡ്മിന്റൺ ടൂർണമെന്റും സംഘടിപ്പിച്ചു. ടൂർണമെന്റിൽ നാൽപതിലധികം ടീമുകൽ പങ്കെടുത്തു.

മലർവാടി എന്ന പേരിലാണ് അജ്മാൻ ഇന്ത്യൻ സോഷ്യൽ സെന്റർ കുട്ടികൾക്കായി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചത്. ഫ്രണ്ട്‌സ് ഓഫ് കെ.എസ് .എസ് .പിയുമായി സഹകരിച്ചായിരുന്നു പരിപാടി. വിവിധ സ്‌കൂളുകളിലെ ഇരുനൂറോളം കുട്ടികൾ പങ്കെടുത്തു. സാതന്ത്ര്യസമരത്തിലെ വനിതാപോരാളികളെ കുട്ടികൾക്ക് പരിചയപ്പെടുത്തി. ഫാമി ശംസുദ്ധീൻ, ജോ. സെക്രട്ടറി ലേഖ, ട്രെഷറർ വിനോദ് തുടങ്ങിയവർ നേതൃത്വം നൽകി.

അജ്മാൻ വിന്നേഴ്‌സ് ക്ലബ്ബിൽ നടന്ന ബാഡ്മിന്റൺ ടൂർണ്ണമെന്റിൽ ഷനോജ്-അഖിൽ ടീമാണു വിജയികളായത്. ഇമ്രാൻ - സാകിർ ടീമാണ് റണ്ണേഴ്‌സ് അപ്പ്. സമാപന ചടങ്ങിൽ സെക്രട്ടറി ചന്ദ്രൻ ബേപ്പ്, ലേഖ സിദ്ധാർത്ഥൻ, വിനോദ് കുമാർ എന്നിവർ ട്രോഫിയും ക്യാഷ് അവാർഡും വിതരണം ചെയ്തു. സ്‌പോർട്ട്‌സ് കമ്മിറ്റി കൺവീനർമാരായ പ്രഘോഷ് അനിരുദ്ധ്, രാജൻ മടവൂർ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.

Similar Posts