< Back
UAE
തൊഴിലാളികൾക്ക് ആശ്വാസമേകി അജ്മാൻ പൊലീസ്; ഭക്ഷണം വിതരണം ചെയ്തു
UAE

തൊഴിലാളികൾക്ക് ആശ്വാസമേകി അജ്മാൻ പൊലീസ്; ഭക്ഷണം വിതരണം ചെയ്തു

Web Desk
|
29 July 2023 12:30 AM IST

തൊഴിലാളികളുടെ കഠിന പ്രയത്നത്തിനുള്ള ആദരവായാണ് പൊലീസിന്റെ നടപടി.

അജ്‍മാൻ: കടുത്ത വേനലില്‍ തൊഴിലാളികൾക്ക് ആശ്വാസമേകി അജ്മാൻ പൊലീസ്. വിവിധ നിർമാണ കേന്ദ്രങ്ങളിലെത്തി തൊഴിലാളികൾക്ക് ശീതളപാനീയവും ഭക്ഷണവും വിതരണം ചെയ്തു. തൊഴിലാളികളുടെ കഠിന പ്രയത്നത്തിനുള്ള ആദരവായാണ് പൊലീസിന്റെ നടപടി.

അജ്മാനിൽ കെട്ടിട നിർമാണവും റോഡ് നിർമാണവും പുരോഗമിക്കുന്ന സ്ഥലങ്ങളിലാണ് അജ്മാൻ പൊലീസ് കൈനിറയെ ഭക്ഷണവും, പാനീയങ്ങളുമായി എത്തിയത്. 'നമ്മുടെ വേനല്‍ക്കാലം കുളിര്‍മയുള്ളതാണ്, ഞങ്ങൾ നിങ്ങൾക്കരികിലേക്ക്' എന്ന് പേരിട്ട കാമ്പനയിന്റെ ഭാഗമായാണ് പൊലീസ് ഭക്ഷണവും വെള്ളവും വിതരണം ചെയ്യുന്നത്.

തൊഴിലാളികളോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിനാണ് ഇതെന്ന് അജ്മാൻ പെൊലീസിലെ മീഡിയ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ടമെന്റ് മേധാവി മേജര്‍ നൗറ സുല്‍ത്താന്‍ അല്‍ ഷംസി പറഞ്ഞു. വേനല്‍ക്കാലത്ത് കഠിനാധ്വാനം ചെയ്യാനുള്ള അവരുടെ ക്ഷമയെയും സഹനത്തെയും അഭിനന്ദിക്കാനും പദ്ധതി ലക്ഷ്യമിടുന്നതായും അദ്ദേഹം വ്യക്തമാക്കി.


Similar Posts