< Back
UAE
Al Asirakh will bring extreme cold for eight nights starting January 15 in the UAE
UAE

ഇനി തണുത്ത് വിറക്കും; യുഎഇയിൽ ജനുവരി 15 മുതൽ എട്ട് രാത്രികളിൽ 'അൽ അസീറഖ്‍' കൊടും തണുപ്പെത്തും

Web Desk
|
12 Jan 2026 4:18 PM IST

ജനു.14 മുതൽ 26 ദിവസം അതിശൈത്യത്തിന്റെ ശബാത്ത് സീസൺ

ദുബൈ: യുഎഇയിൽ ഇനി അതിശൈത്യത്തിന്റെ ദിനങ്ങൾ. ജനുവരി 14 മുതൽ 26 ദിവസം നീളുന്ന ഔദ്യോ​ഗിക ശൈത്യകാലത്തിന്റെ രണ്ടാം ഘട്ടമായ ഏറ്റവും തീവ്രതയേറിയ ശബാത്ത് സീസൺ ആരംഭിക്കും. ജനുവരി 15 മുതൽ എട്ട് രാത്രികളിൽ അൽ അസീറഖ്‍ എന്നറിയപ്പെടുന്ന കൊടും തണുപ്പെത്തുമെന്ന് എമിറേറ്റ്സ് ആസ്ട്രോണമിക്കൽ സൊസൈറ്റിയുടെ ചെയർമാനും അറബ് യൂണിയൻ ഫോർ സ്പേസ് ആന്റ് ആസ്ട്രോണമി സയൻസസ് അംഗവുമായ ഇബ്രാഹിം അൽ ജർവാൻ പറഞ്ഞു.

മരുഭൂമികളിലും തുറന്ന പ്രദേശങ്ങളിലുമായിരിക്കും ഈ കാലയളവിൽ ഏറ്റവും തണുപ്പ് അനുഭവപ്പെടുക. ഫെ​ബ്രു​വ​രി ഒ​ന്നു​മു​ത​ൽ 12വ​രെ ‘ദു​ർ അ​ൽ ഥ​മാ​നീ​ൻ’ എ​ന്ന തണുത്ത ദിനങ്ങളും പ്രവചിക്കുന്നുണ്ട്. ഇ​തെ​ല്ലാം ചേ​ർ​ന്ന്​ ഫെ​ബ്രു​വ​രി പ​കു​തി​വ​രെ ത​ണു​ത്ത കാ​ലാ​വസ്ഥ തുടുമെന്നാണ് കാലാവസ്ഥാ വിദ​ഗ്ധർ പറയുന്നത്. ജ​നു​വ​രി 12നും 25​നും ഇ​ട​യി​ലാ​ണ് രാജ്യത്ത് സാ​ധാ​ര​ണ ഏ​റ്റ​വും കു​റ​ഞ്ഞ താ​പ​നില രേഖപ്പെടുത്തുന്നത്. താപനില ഈ കാലയളവിൽ 8 മുതൽ 5 ഡിഗ്രി സെൽഷ്യസിന് താഴെ എത്താറുണ്ട്.

Similar Posts