< Back
UAE
The fourth unit of the Albaraka nuclear plant, the UAEs nuclear project, has received operational approval.
UAE

അൽബറക്ക ആണവപ്ലാന്റ് നാലാം യൂണിറ്റിന് പ്രവർത്തനാനുമതി

Web Desk
|
17 Nov 2023 11:48 PM IST

നവാ കമ്പനിക്ക് 60 വർഷത്തേക്കാണ് അനുമതി

അബൂദബി: യുഎഇയുടെ ആണവോർജ പദ്ധതിയായ അൽബറക്ക ന്യൂക്ലിയർ പ്ലാന്റിന്റെ നാലാം യൂണിറ്റിന് പ്രവർത്തനാനുമതി ലഭിച്ചു. യുഎഇയുടെ സ്വതന്ത്ര ആണവ നിയന്ത്രണ ഏജൻസിയായ ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷനാണ് പുതിയ യൂണിറ്റിന് അനുമതി നൽകിയത്.

ഗൾഫ് മേഖലയിലെ തന്നെ ആദ്യ ആണവോർജ പദ്ധതിയാണ് അബൂദബി അൽദഫ്‌റ മേഖലയിലെ അൽബറക്ക ന്യക്ലിയർ പ്ലാന്റ്. അടുത്ത 60 വർഷത്തേക്ക് നവാ എനർജി കമ്പനിക്കാണ് നാലാമത് യൂണിറ്റ് പ്രവർത്തിപ്പിക്കാൻ അനുമതി നൽകിയിരിക്കുന്നത്.

1345 മെഗാവാട്ട് ശേഷിയുള്ളതാണ് ആണവ പ്ലാന്റിന്റെ ഓരോ യൂണിറ്റും. റിയാക്ടർ ഡിസൈൻ, കൂളിങ് സംവിധാനം, സുരക്ഷാ സജ്ജീകരണങ്ങൾ, റോഡിയോ ആക്ടീവ് വേസ്റ്റ് മാനേജ്‌മെന്റ്, അടിയന്തിര സാഹചര്യം നേരിടാനുള്ള ശേഷി എന്നിവ പരിശോധിച്ച ശേഷമാണ് പ്ലാന്റിലെ യൂണിറ്റുകൾക്ക് പ്രവർത്തന അനുമതി നൽകുന്നത്. യുഎഇക്ക് ആവശ്യമായ വൈദ്യുതി ഉൽപാദനത്തിന്റെ 25 ശതമാനം ക്ലീൻ എനർജിയിലേക്ക് മാറാൻ ആണവ പ്ലാന്റ് ഉപകരിക്കുമെന്നാണ് കണക്കുകൂട്ടൽ.

2020 ഫെബ്രുവരിയിലാണ് ആദ്യ യൂണിറ്റിന് പ്രവർത്തനാനുമതി ലഭിച്ചത്. പിന്നീടുള്ള വർഷങ്ങളിൽ രണ്ടും മൂന്നും യൂണിറ്റുകൾക്ക് അനുമതി കിട്ടി.



Similar Posts