< Back
UAE
Aldar and Dubai Holding announce new development projects in Dubai
UAE

3,800 കോടി ദിർഹം; ദുബൈയിൽ പുതിയ വികസന പദ്ധതികളുമായി അൽദാറും ദുബൈ ഹോൾഡിങ്ങും

Web Desk
|
7 Feb 2026 5:55 PM IST

രണ്ട് പദ്ധതികളിലായി ഏകദേശം 14,000 വീടുകൾ

ദുബൈയിലെ തന്ത്രപ്രധാനമായ ഭൂമി പ്ലോട്ടുകളിൽ പുതിയ വികസന പദ്ധതികളുമായി അൽദാറും ദുബൈ ഹോൾഡിങ്ങും. 3,800 കോടി ദിർഹമിന്റെ പദ്ധതികളാണ് ഇരു കമ്പനികളുടെയും സംയുക്ത സംരംഭം നടപ്പാക്കുന്നത്. പങ്കാളിത്തത്തിന്റെ അടുത്ത ഘട്ടത്തിൽ രണ്ട് പദ്ധതികളിലായി ഏകദേശം 14,000 പുതിയ വീടുകൾ ഉൾപ്പെടും.

നദ അൽ ഷെബക്ക് എതിർവശത്തായി ദുബൈയുടെ കിഴക്കൻ ഗ്രോത്ത് കോറിഡോറിലാണ് ആദ്യ പ്ലോട്ട്. അപ്പാർട്ടുമെന്റുകൾ, ടൗൺഹൗസുകൾ, വില്ലകൾ എന്നിവ ഉൾക്കൊള്ളുന്ന കമ്മ്യൂണിറ്റിയായിരിക്കും ഇവിടെയുണ്ടാകുക. ഏകദേശം 40 ലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണമുള്ളതാണ് പദ്ധതി. ഈ വർഷം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

പാം ജബൽ അലിയിലാണ് രണ്ടാമത്തെ പ്ലോട്ട്. അത്യാഡംബര വാട്ടർഫ്രണ്ട് വികസനമാണ് ഇവിടെ നടക്കുക. ഏകദേശം 250,000 ചതുരശ്ര മീറ്റർ വിസ്തീർണമുണ്ടാകും. 2027 ൽ വീടുകൾ വിൽപ്പനയ്ക്കെത്തും.

Similar Posts