< Back
UAE
UAE
യു.എ.ഇയിലെ എല്ലാ സ്വകാര്യ മേഖല ജീവനക്കാർക്കും പുതുവത്സര ദിനത്തിൽ അവധി
|20 Dec 2022 11:44 PM IST
അടുത്ത വർഷം നിരവധി അവധി ദിവസങ്ങൾ പൊതു, സ്വകാര്യ മേഖലകൾക്ക് ലഭിക്കും.
അബൂദബി: യു.എ.ഇയിലെ എല്ലാ സ്വകാര്യ മേഖല ജീവനക്കാർക്കും പുതുവത്സര ദിനത്തിൽ അവധിയായിരിക്കും. മാനവവിഭശേഷി എമിറേറ്റൈസേഷൻ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സർക്കാർ സ്വകാര്യ മേഖലകളിലെ അംഗീകൃത ഔദ്യോഗിക അവധികൾ സംബന്ധിച്ച യു.എ.ഇ കാബിനറ്റ് തീരുമാന പ്രകാരമാണ് അവധി പ്രഖ്യാപനം. അടുത്ത വർഷം നിരവധി അവധി ദിവസങ്ങൾ പൊതു, സ്വകാര്യ മേഖലകൾക്ക് ലഭിക്കും.
സർക്കാർ അറിയിപ്പ് പ്രകാരം പുതുവത്സര അവധിക്ക് പുറമെ ആറ് അവധികൾ കൂടിയാണ് 2023ൽ വരാനിരിക്കുന്നത്. റമദാൻ 29 മുതൽ ശവ്വാൽ മൂന്ന് വരെ നീളുന്ന ഈദുൽ ഫിത്ർ അവധി, ദുൽഹജ്ജ് ഒമ്പതിന് അറഫ ദിന അവധി, ദുൽഹജ്ജ് 10 മുതൽ 12 വരെ ഈദുൽ അദ്ഹ അവധി, ഹിജ്റ വർഷാരംഭ അവധി, മീലാദുന്നബി അവധി, ഡിസംബർ 2-3 തിയതികളില ദേശീയ ദിന അവധി എന്നിവയാണ് പട്ടികയിലുള്ളത്.