< Back
UAE
Ambu Sathish receives Malayalam Mission
UAE

മലയാളം മിഷൻ 'ഭാഷ മയൂരം' പുരസ്‌കാരം അംബു സതീഷിന്

Web Desk
|
9 Feb 2026 6:31 PM IST

മലയാള ഭാഷയുടെ പരിപോഷണത്തിനും പ്രചാരണത്തിനുമായി നടത്തിയ സേവനങ്ങൾക്കാണ് അവാർഡ്

ദുബൈ: മലയാളം മിഷൻ ദുബായ് ചാപ്റ്റർ വിദഗ്ധ സമിതി ചെയർപേഴ്‌സൺ അംബു സതീഷിന് മലയാളം മിഷൻ നൽകുന്ന 'ഭാഷ മയൂരം' (വിദേശം, ഇന്ത്യക്കു വെളിയിലുള്ള ചാപ്റ്റർ കളിൽ) പുരസ്‌കാരം ലഭിച്ചു. മലയാള ഭാഷയുടെ പരിപോഷണത്തിനും പ്രചാരണത്തിനുമായി ദീർഘകാലമായി നടത്തിയ അർപ്പിത സേവനങ്ങൾക്കും അക്കാദമിക്–സംഘടനാതല പ്രവർത്തനങ്ങൾക്കും നൽകിയ അംഗീകാരമാണ് പുരസ്‌കാരം.

Similar Posts