< Back
UAE

UAE
ആർ.ടി.എ ബസ് ഡ്രൈവറായ മലപ്പുറം സ്വദേശി നിര്യാതനായി
|23 May 2023 9:09 PM IST
ദുബൈയിൽ സാമൂഹിക പ്രവർത്തനത്തിൽ സജീവമായിരുന്നു
ദുബൈ: ദുബൈ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയിലെ (ആർ.ടി.എ) ബസ് ഡ്രൈവറായിരുന്ന മലപ്പുറം സ്വദേശി നിര്യാതനായി. അരീക്കോട് വടക്കുമുറി സ്വദേശി തിരുത്തപ്പറമ്പൻ മുഹമ്മദ് ഹനീഫയാണ് (55) മരിച്ചത്. മസ്തിഷ്കാഘാതത്തെ തുടർന്ന് ഡി.ഐ.പി എൻ.എം.സി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച രാവിലെ പത്തിനാണ് മരിച്ചത്.
ദുബൈയിൽ സാമൂഹിക പ്രവർത്തനത്തിൽ സജീവമായിരുന്നു. പിതാവ്: ടി.പി. അലി. മാതാവ്: കെ. ഫാത്തിമ. ഭാര്യ: ഖദീജ (മുക്കം ഓർഫനേജ് സ്കൂൾ അധ്യാപിക). മക്കൾ: ദിൽകഷ്, ആലിയ, ഐഷ. സഹോദരങ്ങൾ: മുഹമ്മദ് അലി, ഷാഫി, റഹ്മത്തുള്ള, മഹ്ബൂബ്, ഫിറോസ്, അൻവർ സാദിഖ്, റസീന, നഫീസ. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കാൻ ശ്രമം നടക്കുന്നതായി ഹംപാസ് പ്രതിനിധി അലി മുഹമ്മദ് പറഞ്ഞു.