< Back
UAE

UAE
യു എ ഇയിലെ വലപ്പാട് സ്വദേശികളുടെ വാർഷിക സംഗമം 28 ന്
|23 Jan 2024 12:29 AM IST
രാവിലെ ഒമ്പത് മുതൽ മുശ്റിഫ് പാർക്കിലാണ് സംഗമം
ദുബൈ: യു എ ഇയിലെ തൃശൂർ വലപ്പാട് സ്വദേശികളുടെ വാർഷിക സംഗമം ഈമാസം 28 ന് ദുബൈയിൽ നടക്കും. ‘നമ്മുടെ വലപ്പാട്’ എന്ന പേരിൽ രാവിലെ ഒമ്പത് മുതൽ മുശ്റിഫ് പാർക്കിലാണ് സംഗമം. കുടുംബസദസ്, സ്പോർട്സ്മീറ്റ്, ക്വിസ്, വടംവലി തുടങ്ങിയവയും പരിപാടിയിലുണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം
ഇക്ബാൽ 0566866471
വിനീഷ് 0556610047