< Back
UAE
ആയിഷയിലെ യഥാർത്ഥ നായികയെ കാണണം ആഗ്രഹം പങ്കുവെച്ച് മാമ്മ
UAE

'ആയിഷ'യിലെ യഥാർത്ഥ നായികയെ കാണണം' ആഗ്രഹം പങ്കുവെച്ച് മാമ്മ

Web Desk
|
5 Feb 2023 12:23 AM IST

മഞ്ജുവാര്യർക്കൊപ്പം ഏറെ പ്രാധാന്യമുള്ള മുഴുനീള കഥാപാത്രത്തെയാണ് സിറിയക്കാരിയായ മോന തവീൽ ആയിഷയിൽ അവതരിപ്പിക്കുന്നത്

ദുബൈ: 'ആയിഷ' സിനിമയിലെ യഥാർത്ഥ നായിക നിലമ്പൂർ ആയിശയെ നേരിൽ കാണണമെന്ന് സിനിമയിൽ മാമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേ നേടിയ അറബ് നടി മോന തവീൽ. നിരവധി വെല്ലുവിളികളെ അതിജീവിച്ച കരുത്തയാണ് നിലമ്പൂർ ആയിശയെന്നും അവർ മീഡിയവണിനോട് പറഞ്ഞു.

മഞ്ജുവാര്യർക്കൊപ്പം ഏറെ പ്രാധാന്യമുള്ള മുഴുനീള കഥാപാത്രത്തെയാണ് സിറിയക്കാരിയായ മോന തവീൽ ആയിഷയിൽ അവതരിപ്പിക്കുന്നത്. 25 വർഷമായി യുഎഇയിലുള്ള മോന നിരവധി പരസ്യചിത്രങ്ങളിലും സംഗീതവീഡിയോകളിലും ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. ആദ്യമായാണ് ഫീച്ചർ സിനിമയിൽ വേഷമിടുന്നത്. തിയേറ്ററിൽ കാണികളെ കണ്ണീരണിയിച്ച മാമ്മയുടെ ഷൂട്ടിങ് അനുഭവങ്ങൾ ഇങ്ങനെയാണ്.

മോന ഇതുവരെ കേരളം കണ്ടിട്ടില്ല. നിരവധി മലയാളികളാണ് ഇവരെ കേരളത്തിലേക്ക് ക്ഷണിച്ച് സന്ദേശം അയക്കുന്നത്. മഞ്ജുവാര്യർ എന്ന വ്യക്തിയെയും അഭിനേത്രിയെയും വലിയ മതിപ്പാണ് ഇവർക്ക്.


Arab actress Mona Taweel wants to meet Nilambur Ayesha

Similar Posts