< Back
UAE
വംശനാശ ഭീഷണി നേരിടുന്ന ജീവികളെ കള്ളക്കടത്ത് നടത്തി, ഷാർജയിൽ അറബ് പൗരനെ പിടികൂടി
UAE

വംശനാശ ഭീഷണി നേരിടുന്ന ജീവികളെ കള്ളക്കടത്ത് നടത്തി, ഷാർജയിൽ അറബ് പൗരനെ പിടികൂടി

Web Desk
|
3 Nov 2025 6:42 PM IST

ഇയാൾ നിയമവിരുദ്ധമായി കച്ചവടം ചെയ്തെന്നും പൊലീസ്

ഷാർജ: വംശനാശ ഭീഷണി നേരിടുന്ന ജീവികളെ കള്ളക്കടത്ത് നടത്തുകയും നിയമവിരുദ്ധമായി കച്ചവടം ചെയ്യുകയും ചെയ്തയാൾ ഷാർജയിൽ പിടിയിൽ. അറസ്റ്റിന് ശേഷം, രാജ്യത്തെ പരിസ്ഥിതി സംരക്ഷണ കേന്ദ്രങ്ങളിലൊന്നിലേക്ക് മൃഗങ്ങളെ കൈമാറിയതായി അധികൃതർ. വ്യാപാരം നിരോധിച്ച വംശനാശഭീഷണി നേരിടുന്ന കൊക്കുകൾ, കുറുക്കൻമാർ തുടങ്ങിയ ജീവികളെ ഇയാൾ കൈവശം വെച്ചതായി കണ്ടെത്തി.

ഷാർജ പൊലീസും ആഭ്യന്തര മന്ത്രാലയത്തിലെ ഫെഡറൽ ക്രിമിനൽ പോലീസ് ജനറൽ ഡയറക്ടറേറ്റും, പരിസ്ഥിതി സംരക്ഷണ അതോറിറ്റിയുമായി സഹകരിച്ചാണ് ഈ ഓപ്പറേഷൻ വിജയകരമാക്കിയത്. നിയമനടപടികൾ പൂർത്തിയാക്കുന്നതിനായി പ്രതിയെ പബ്ലിക് പ്രോസിക്യൂട്ടർക്ക് കൈമാറി. വംശനാശ ഭീഷണി നേരിടുന്ന ജീവികളെ സ്വന്തമാക്കുകയോ കച്ചവടം ചെയ്യുകയോ ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംശയാസ്പദമായ കേസുകൾ ശ്രദ്ധയിൽപ്പെട്ടാൽ സഹകരിക്കാനും റിപ്പോർട്ട് ചെയ്യാനും ഷാർജ പൊലീസ് താമസക്കാരോട് അഭ്യർഥിച്ചു.

Similar Posts