< Back
UAE

UAE
ഹൃദയാഘാതം: ദുബൈയിൽ മലയാളി മരിച്ചു
|14 Oct 2024 1:45 PM IST
മൃതദേഹം ഇന്ന് വൈകിട്ടോടുകൂടി ജന്മനാട്ടിലെത്തിക്കും
ദുബൈ: ദുബൈയിൽ മലയാളി മരിച്ചു. കോട്ടയം കീഴ്ക്കുന്നു താന്നിക്കൽ ടിപി ജോർജിന്റെ മകൻ ആഷിൻ ടി ജോർജാണ് മരിച്ചത്. ദുബൈ റാഷിദ് ഹോസ്പിറ്റലിൽ ഹൃദയാഘാതം സംഭവിച്ചാണ് മരണം. ഭാര്യ ശില്പ ആഷിൻ (സ്റ്റാഫ് നഴ്‌സ് ഇന്ത്യൻ മിലിറ്ററി).
സാമൂഹ്യപ്രവർത്തകൻ നിഹാസ് തിരുവനന്തപുരത്തിന്റെ നേതൃത്വത്തിൽ നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഇന്ന് വൈകിട്ടോടുകൂടി ജന്മനാട്ടിലെത്തിക്കും.